കയ്പ്പമംഗലം: എടമുട്ടം ആൽഫ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷം സിനിമാ താരവും മുൻ എം.പിയുമായ ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. കെ.എം നൂർദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഇ ടി. ടൈസൺ മാസ്റ്റർ എം.എൽ.എ , പത്മശ്രീ. ഡോ.ടി.എ. സുന്ദർ മേനോൻ, ലക്‌നൗ സെന്റ് മേരീസ് നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ബ്രിജീത്ത, ട്രസ്റ്റി താഹിറ നൂർദീൻ, ആൽഫ പാലിയേറ്റീവ് കെയർ മെഡിക്കൽ വിഭാഗം തലവൻ ഡോ. ജോസ് ബാബു, പ്രൊഫ. കുസുമം ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റിൽ നിന്ന് പ്രതിമാസ പെൻഷന് അർഹരായവർക്ക് കാശ്മീരി ഷാളുകൾ വിതരണം ചെയ്തു. ചടങ്ങിൽ വിവിധ സഹായ പദ്ധതികളും പ്രഖ്യാപിച്ചു