തൃപ്രയാർ: ജീവിത പ്രാരാബ്ദങ്ങളാൽ വീട് സ്വപ്നമായി മാറിയ ആയിരങ്ങൾക്ക്‌ സംസ്ഥാനത്തും പുറത്തുമായി സുരക്ഷിത ഭവനങ്ങൾ നിർമ്മിച്ച ബൈത്തുറഹ്മക്ക് ഷോർട് ഫിലിം ഒരുങ്ങുന്നു. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നിർമിക്കുന്ന രണ്ട് മിനുട്ട് ദൈർഘ്യമുള്ള ഷോർട് ഫിലിം ഷാനു സമദാണ് സംവിധാനം ചെയ്യുന്നത്. സജീവൻ നാട്ടിക പ്രൊഡക്ഷൻ ഡിസൈനിംഗ്,​ ആശയം സി.എ മുഹമ്മദ് റഷീദ്,​ സക്കീർ ചേറ്റുവ ചായാഗ്രഹണം,​ ജയൻ ബോസ് നിശ്ചല ചായാഗ്രഹണം എന്നിങ്ങനെയും നിർവഹിക്കുന്നു. മു‌സ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് സ്വിച്ച് ഓൺ നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂൺ റഷീദ്, നാട്ടിക പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എ കബീർ, ജില്ലാ കൗൺസിൽ അംഗം പി.എച്ച് മുഹമ്മദ് എന്നിവർ പങ്കെടുത്തു.