മാള: ജാതിയും മതവും നോക്കാതെ സഹായിക്കുന്നതാണ് രാജ്യസ്നേഹമെന്ന് സിനിമാ സംവിധായകൻ മേജർ രവി പറഞ്ഞു. പ്രളയാനന്തരം സേവാഭാരതി നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽ വിതരണം കുണ്ടൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വമെന്ന വികാരം മാത്രമാണ് പ്രളയകാലത്ത് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ സംഘചാലക് എൻ.പി മുരളി അദ്ധ്യക്ഷത വഹിച്ചു. പി. ഗോപാലൻകുട്ടി സേവാ സന്ദേശം നൽകി. വി. യു. ശശി, കെ.എസ്. പത്മനാഭൻ, പി.കെ.വിദ്യാധരൻ തുടങ്ങിയവർ സംസാരിച്ചു. പ്രളയത്തിൽ നഷ്ടപ്പെട്ട പത്തോളം വീടുകളാണ് നിർമ്മിച്ചു നൽകിയത്. നിരവധി വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.