puorath-bill-prathishedha
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തീരദേശത്ത് മഹല്ലു കമ്മറ്റികൾ സംഘടിപ്പിച്ച പ്രതിഷേധം പ്രകടനം

കയ്പമംഗലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തീരദേശത്ത് മഹല്ലു കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി. മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി പഞ്ചായത്തുകളിലെ 17 ഓളം മഹല്ലുകളിൽ നിന്ന് നൂറു കണക്കിനാളുകളാണ് ദേശീയ പാതയിൽ നടന്ന റാലിയിൽ പങ്കെടുത്തത്. കൊപ്രക്കളത്തു നിന്നാരംഭിച്ച റാലി പെരിഞ്ഞനത്ത് സമാപിച്ചു. മേഖലകളിലെ വിവിധ മുസ്ലിം സംഘടനകളായ സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലി ദേശീയപാത ഒന്നര മണിക്കൂറോളം സ്തംഭിച്ചു...