മണ്ണുത്തി: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ഓഫീസിൽ നടന്ന ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ രൂപീകരണ യോഗം ഫോറം കേന്ദ്ര സമിതി അംഗം ഡോ. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.കെ. സുധാകരൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ ടി.വി. ചന്ദ്രൻ, ചിന്തുചന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് സ്വർണലത ടീച്ചർ, യൂണിയൻ കൗൺസിലർ ജനാർദനൻ പുളിങ്കുഴി എന്നിവർ സംസാരിച്ചു. എംപ്ലോയീസ് ഫോറം യൂണിയൻ ചെയർമാനായി സുധാകരൻ പൂണത്തിനെയും സെക്രട്ടറിയായി ഷിബുരാജ് കോമ്പാത്തിനെയും തെരഞ്ഞെടുത്തു. യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ പൊന്നൂക്കര നന്ദിയും പറഞ്ഞു.