ഗുരുവായൂർ: തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. തൈക്കാട് മന്നിക്കര പരേതനായ പുന്ന കൊച്ചുകുട്ടൻ മകൻ നിജേഷാണ് (44) മരിച്ചത്.
ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകും വഴി മരിച്ചു. കണ്ടാണശ്ശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ. അമ്മ: തങ്ക. സഹോദരങ്ങൾ: നിഷ സുബ്രഹ്മണ്യൻ, നിഭാഷ്, നിലേഷ്.