പാവറട്ടി: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തു നടക്കുന്ന നീർചാലുകളുടെ പുനരുജ്ജീവന പ്രവർത്തനം 'ഇനി ഞാൻ ഒഴുകട്ടെ ' എന്ന പദ്ധതി തൃശൂർ ജില്ല തല ഉദ്ഘാടനം തോളൂർ പഞ്ചായത്തിൽ തുടക്കം കുറിച്ചു. മന്ത്രി എ.സി. മൊയ്തീൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
തൊഴിലുറപ്പു പദ്ധതി, കുടുംബശ്രീ, വ്യാപാരി സംഘടനകൾ, യുവജന ക്ലബ്ബുകൾ, പറപ്പൂർ സഹകരണ ബാങ്ക്, ക്ഷീര സഹകരണ സംഘം, സ്ഥാപനങ്ങൾ, ആക്ട്‌സ് തുടങ്ങിയ വിവിധ ഏജൻസികളുടെ സഹകരണതോടയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും ലഭ്യമാകുന്ന ഫണ്ട് ഉപയോഗിച്ചും ജനകീയ കൂട്ടായ്മയിലൂടെയും തുടർ പ്രവർത്തങ്ങൾ നടത്തുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് രാധ രവീന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമാസ്, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ഹരിത കേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി.എസ്. ജയകുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ, ലൈജു സി. എടക്കളത്തൂർ, സുബ്രഹ്മണ്യൻ എ.കെ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണാളത്ത് സ്വാഗതവും സെക്രട്ടറി പി. സുഷമ നന്ദിയും പറഞ്ഞു.