ഇതര സംസ്ഥാന തൊഴിലാളികൾക്കു വേണ്ടി സംസ്ഥാന സർക്കാരിന്റെ മാതൃകാപദ്ധതിയാണ് 'ആവാസ് ' പ്രതിവർഷം 15,000 രൂപയുടെ സൗജന്യ ചികിത്സ. അപകട മരണം സംഭവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിന് 2 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും.
സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും ചികിത്സാ സൗകര്യവും ലഭ്യമാണ്. എടക്കളത്തൂർ ദേശിയ ഗ്രാമീണ വായനശാലയിൽ വെച്ച് ആവാസ് കാർഡ് വിതരണം തോളൂർ പഞ്ചായത്ത് അംഗം ശ്രീകല കണ്ണുണ്ണി നിർവ്വഹിച്ചു. അസി. ലേബർ ഓഫീസർ കെ.എം. ഷാജി, വി.കെ. രഘുനാഥൻ, ജോൺ എലവത്തിങ്കൽ, കെ. കുഞ്ഞുണ്ണി, സന്തോഷ് കുമാർ പുളിഞ്ചേരി എന്നിവർ സംസാരിച്ചു.