 
അന്തിക്കാട്: അന്തിക്കാട് പാൽ വിതരണ സഹകരണ സംഘത്തിന്റെ സൗരോർജ പ്ലാന്റ് നിർമ്മാണോദ്ഘാടനവും അന്തിക്കാട് ബ്ലോക്ക് പരിധിയിലെ ക്ഷീര വികസന വകുപ്പ് എം.എസ്.ഡി.പി പദ്ധതി പ്രകാരം പ്രളയ ബാധിതർക്കുള്ള പ്രത്യേക പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനവും ഗീതഗോപി എം.എൽ.എ നിർവഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. പാൽ വിതരണ സംഘം പ്രസിഡന്റ് ഇൻ ചാർജ്ജ് കെ.കെ. പ്രദീപ്കുമാർ, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ ശാലിനി ഗോപിനാഥ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ദിവാകരൻ, കെ.വി. രാജേഷ്, ബ്ലോക്ക് മെമ്പർ ശോഭന ടീച്ചർ, അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധിക മുകുന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.