ഗുരുവായൂർ: സൂര്യഗ്രഹണമായതിനാൽ ഈ മാസം 26ന് ഗുരുവായൂർ ക്ഷേത്രനട മൂന്നര മണിക്കൂർ അടച്ചിടും. രാവിലെ ശീവേലിയും പന്തീരടി പൂജയും കഴിച്ച് 8ന് ക്ഷേത്രനട അടയ്ക്കും. പിന്നീട് ഗ്രഹണം കഴിഞ്ഞ് 11.30ന് ക്ഷേത്രനട തുറക്കും. 26ന് രാവിലെ 8.07 മുതൽ 11.11 വരെയാണ് സൂര്യഗ്രഹണം. ഗ്രഹണം കഴിഞ്ഞാലേ നിവേദ്യസാധനങ്ങൾ തയാറാക്കൂവെന്നതിനാൽ തൃമധുരം, പാൽ പായസം വഴിപാടുകൾ ശീട്ടാക്കുകയില്ല.
രസീത് അനുസരിച്ച് വഴിപാട് നടത്തിയവർ രാവിലെ 8ന് മുമ്പ് പ്രസാദം വാങ്ങണം. വിവാഹം, ചോറൂണ്, തുലാഭാരം വഴിപാടുകൾ രാവിലെ 8ന് മുമ്പ് നടത്തണം. പ്രഭാത ഭക്ഷണം രാവിലെ 7.45 വരെ മാത്രമേ ലഭിക്കൂ. ഉച്ചയ്ക്ക് പ്രസാദ ഊട്ട് ഉണ്ടാകില്ല.