dencildisilva
മരിച്ച ഡെൻസിൽ ഡിസിൽവ

ചാലക്കുടി: കൊരട്ടി തിരുമുടിക്കുന്നിൽ പെയിന്റിംഗിനായി വീടിനു മുകളിൽ കയറിയ തൊഴിലാളി കാൽവഴുതി വീണ് മരിച്ചു. മറ്റൊരാൾക്ക് പരുക്കേറ്റു. കാടുകുറ്റി ചെട്ടിവളപ്പിൽ ഡെൻസിൽ ഡിസിൽവയാണ് (65) മരിച്ചത്. കാടുകുറ്റിയിലെ വലിയമരത്തിൽ ഡെൻസനാണ് (35) പരിക്കേറ്റത്.

തിങ്കളാഴാഴ്ച രാവിലെ പതിനൊന്നിനായിരുന്നു സംഭവം. പരിക്കേറ്റ ഡെൻസിലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുമുടിക്കുന്ന് സുഗതി ജംഗ്ഷനിലെ പൗലോസ് എന്നയാളുടെ വീടിന്റെ മുകളിലാണ് പെയിന്റിംഗ് നടന്നത്. കാൽവഴുതിയ ഉടനെ ക്ലീനിംഗ് മെഷിൻ അടക്കമാണ് തൊഴിലാളികൾ താഴേയ്ക്ക് പതിച്ചത്.

ഡെൻസിൽ ഡിസിൽവയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 10ന് സമ്പാളൂർ സെന്റ് സേവ്യാർ ദേവാലയ സെമിത്തേരിയിൽ സംസ്‌കരിക്കും. ഭാര്യ: വിൻസി. മക്കൾ: ഡെൻവിൻ, നിഖിൽ. മരുമകൻ: സ്റ്റാൻലി.