കൊടുങ്ങല്ലൂർ: ഇന്ത്യ എന്ന ആശയത്തിന്റെ സംസ്‌കാരം സംവാദത്തിന്റെയാണ് സംഹാരത്തിന്റെയല്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. എം.ഇ.എസ് അസ്മാബി കോളേജ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അസ്മാബി കോളേജിൽ നിന്ന് വിരമിച്ച അദ്ധ്യാപക അനദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിയെ രണ്ടാം വധത്തിനു വിധേയമാക്കുന്നതിനോട് നമ്മൾ നിശബ്ദമായിരിക്കണോ എന്നതാണ് നമ്മുടെ മുൻപിലുള്ള ചോദ്യം. കാംപസുകൾ സ്വയം ചലിക്കുന്ന സ്‌ഫോടനത്തിന്റെ ചാലക ശക്തിയായി മാറണമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അസ്മാബി കോളേജിൽ നിന്ന് വിരമിച്ച 42 അദ്ധ്യാപകരേയും 31 അനദ്ധ്യാപകരേയും ചടങ്ങിൽ ആദരിച്ചു. കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ആസ്പിൻ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി സലിം അറയ്ക്കൽ, പ്രിൻസിപ്പാൾ ഡോ. അജിംസ് പി മുഹമ്മദ്, കെ.കെ അബൂബക്കർ, പി.എച്ച്. മുഹമ്മദ്, കെ.കെ. കുഞ്ഞുമൊയ്തീൻ, വി.എം. ഷൈൻ, കെ.എം അബ്ദുൾ സലാം, പി.കെ മുഹമ്മദ് ഷമീർ, മുഷ്താഖ് മൊയ്തീൻ എന്നിവർ സംസാരിച്ചു.