തൃശൂർ : സാമൂഹിക സുരക്ഷാ - ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗിൽ തൃശൂർ ജില്ല ഒന്നാമത്. ഇതിനകം 88.7 ശതമാനം പേരാണ് ജില്ലയിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയത്. ഏറ്റവും കൂടുതൽ പേർ മസ്റ്ററിംഗ് പൂർത്തീകരിച്ച കോർപറേഷൻ എന്ന നേട്ടം തൃശൂരിനാണ്. ഇതു വരെ രജിസ്റ്റർ ചെയ്യാത്തവർക്കായി ഡിസംബർ 31 വരെ മസ്റ്ററിംഗ് നീട്ടിയിട്ടുണ്ട്. എന്നാൽ 16 മുതൽ 22 വരെ മസ്റ്ററിംഗ് ഉണ്ടാവില്ല. 23 ന് പുനരാരംഭിച്ച് 31 വരെ തുടരും. ജില്ലയിൽ 217 അക്ഷയ കേന്ദ്രങ്ങളിലാണ് രജിസ്‌ട്രേഷനുളള സൗകര്യം ഒരുക്കിയിരിക്കുന്നത്. കിടപ്പ് രോഗികളായ 23,658 പേരുടെ മസ്റ്ററിംഗ് ഇതിനകം വീടുകളിലെത്തി പൂർത്തിയാക്കി. അതത് തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന പട്ടികയനുസരിച്ചാണ് വീടുകളിലെത്തി നടപടികൾ പൂർത്തിയാക്കുന്നത്.

മസ്റ്ററിംഗ്

4,62,279 ഗുണഭോക്താക്കൾ

പൂർത്തിയാക്കിയത് 4,10,142 പേർ

പൂർത്തികരിച്ചത് 88.7 ശതമാനം

കിടപ്പ് രോഗികൾ 23,658 പേർ

അവശേഷിക്കുന്നത് 52,137 പേർ.