ചാലക്കുടി: ഹര്‍ത്താലിനെ തുടര്‍ന്ന് ചാലക്കുടിയില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയില്ല.എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഉള്‍പ്പടെ മറ്റെല്ലാ വാഹനങ്ങളും തടസമില്ലാതെ ഓടി. സ്വകാര്യ ബസ്സുകള്‍ ഓടാത്തതിനാല്‍ ബസ്സ് സ്റ്റാന്റ്‌കോംപ്ലക്‌സിലെ കടകളെല്ലാം അടഞ്ഞു കിടന്നു. സൗത്ത് ജംഗ്ഷനിലെ ഭൂരിഭാഗം കടകളും തുറന്നില്ല. എന്നാല്‍ നഗരത്തിലെ ഭൂരിഭാഗം കടകളും തുറന്നു പ്രവര്‍ത്തിച്ചു. ചന്ത ദിവസമായിട്ടും ആളുകളുടെ എണ്ണം കുറവായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും തടമില്ലാതെ പ്രവര്‍ത്തിച്ചു. വിദ്യാലയങ്ങളിലെ പരീക്ഷകള്‍ കൃത്യമായി നടന്നു. പ്രധാന ഭാഗങ്ങളിലെല്ലാം പൊലീസ് കാവലുണ്ടായിരുന്നു.