ചാലക്കുടി: രാജ്യാന്തര ശ്രദ്ധ നേടിയ മികച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി ചാലക്കുടിയിലും അന്നനാടും ചലച്ചിത്ര മാമാങ്കം ഒരുങ്ങുന്നു. ഫ്രെയിംസ് ഫിലിം സൊസൈറ്റിയുടെയും തൃശൂർ ജില്ലാ പഞ്ചായത്ത്, ചാലക്കുടി ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യ, ഗ്രാമീണ വായനശാല അന്നനാട് എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 29 വരെയാണ് ചലച്ചിത്ര മേള. ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ കീഴിലുള്ള വായനശാലകളും പങ്കാളികളാണ്. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ചലച്ചിത്ര പ്രദർശനവും ഓപ്പൺ ഫോറങ്ങളും നടക്കും. സുരേഷ് നാരായണന്റെ ഇരട്ട ജീവിതം എന്ന മലയാള ചിത്രം ഉദ്ഘാടന ദിവസം പ്രദർശിപ്പിക്കും. നിരവധി പ്രശസ്തരായ ചലച്ചിത്ര പ്രവർത്തകരും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കുന്ന ഈ വർഷത്തെ മേളയിൽ സമീപ പ്രദേശത്തെ ചലച്ചിത പ്രവർത്തകരുടെ ചിത്രങ്ങളുടെ പ്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് രംഗചേതനയുടെ ദ്രാവിഡ രാക്ഷസത്തിന്റെ നാടക അവതരണവും ഉണ്ടാകും.