പാവറട്ടി : ഹർത്താൽ ദിനത്തിലും മുല്ലശേരി ഗ്രാമപഞ്ചായത്ത് താണവീഥി 8ാം വാർഡ് ഉപതിരഞ്ഞെടുപ്പ് സമാധാനപൂർണം. 77.71 ശതമാനം പോളിംഗ് രേഖപെടുത്തി. കഴിഞ്ഞ പഞ്ചായത്ത് തിരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2.71 ശതമാനം വർദ്ധനവ്. ഒരു സ്വതന്ത്രൻ ഉൾപ്പെടെ 4 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.

.ഉച്ചയോടെ 50 ശതമാനത്തിലധികം പോൾ ചെയ്തിരുന്നു.108 പുതിയ വോട്ടർമാർ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ശക്തമായ പൊലീസ് സാന്നിദ്ധ്യത്തിലായിരുന്നു വോട്ടിംഗ് നടന്നത്. വൈകീട്ടോടെ വോട്ടിംഗ് യന്ത്രങ്ങൾ കനത്ത പൊലീസ് ബന്തവസ്സിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ 10ന് വോട്ടണ്ണൽ ആരംഭിക്കും. അര മണിക്കുറിനുള്ളിൽ ഫലം അറിയാനാകും.

എൽ.ഡി.എഫ് നേതൃത്വം നൽകുന്ന മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന വികസന പ്രവർത്തനത്തിനുള്ള ജനകീയ അംഗീകാരമായിരിക്കും എട്ടാം വാർഡ് തിരഞ്ഞെടുപ്പ് ഫലം എന്ന് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ. ഹുസൈൻ കേരളകൗമുദയോട് പറഞ്ഞു.