കൊടുങ്ങല്ലൂർ: മഹാത്മജിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് എം.ഇ.എസ് സംഘടിപ്പിച്ചിരിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ഗാന്ധി സ്മ്യതി ആഘോഷങ്ങളുടെ ഭാഗമായി "മഹാത്മജിയും ന്യൂനപക്ഷങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി എം.ഇ.എസ് അസ്മാബി കോളേജിൽ സെമിനാർ നടക്കും. ഡിസം. 19ന് രാവിലെ 9.30 ന് നടക്കുന്ന സെമിനാർ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. പി.എ ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യും. അഡ്വ. വി.ഡി സതീശൻ എം.എൽ.എ സെമിനാറിൽ സംസാരിക്കും.