തൃപ്രയാർ: പെരിങ്ങോട്ടുകര മലയാളം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ 2020 ജനുവരി 12,13,14 തീയതികളിൽ പുത്തൻപീടിക തോന്ന്യാ പാടത്ത് നടത്തുന്ന കാർഷികോത്സവത്തിന്റെ ഋഷഭയാഗം 2020 സംഘാടകസമിതി ഓഫീസ് ഗീത ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ എ.യു. രഘുരാമൻ പണിക്കർ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു വിജയകുമാർ, അഡ്വ.എ.വി. രാഹുൽ, ജോസ് വളളൂർ, ജനറൽ കൺവീനർ കണ്ണൻ വേളേക്കാട്ട്, പബ്ലിസിറ്റി കൺവീനർ ആന്റോ തൊറയൻ, പ്രോഗ്രാം കൺവീനർ ജ്യോതിഷ് തണ്ടാശ്ശേരി, മലയാളം സാംസ്‌കാരിക വേദി പ്രസിഡന്റ് പ്രവീൺ കാട്ടുങ്ങൽ, സെക്രട്ടറി ലിന്റ വിനോദ്, വി.കെ. മോഹനൻ, അനിൽ മഠത്തിൽ, മജീദ് പോക്കാക്കില്ലത്ത് എന്നിവർ പ്രസംഗിച്ചു.