തൃശൂർ : പൗരത്വ ബില്ലിന്റെ മറവിൽ കേരളത്തിൽ കലാപം സൃഷ്ടിക്കാൻ യു.ഡി.എഫും എൽ.ഡി.എഫും ചേർന്ന് എസ്.ഡി.പി.ഐക്കും അർബൻ നക്‌സലെറ്റുകൾക്കും ക്വട്ടേഷൻ നൽകിയിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ എക്‌സിക്യുവ് അംഗം പി.കെ കൃഷ്ണദാസ് പത്രസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ഹർത്താലിന്റെ മറവിൽ ജിഹാദി സംഘം അഴിഞ്ഞാടിയപ്പോൾ സർക്കാർ എല്ലാ ഒത്താശയും നൽകുകയാണ് ചെയ്തത്. പൗരത്വ ബില്ലിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ സത്യഗ്രഹത്തിലുടെ സി.പി.എമ്മും കോൺഗ്രസും ഒന്നായി. ഈ സാഹചര്യത്തിൽ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ച് പിണറായി മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാകുന്നതാണ് നല്ലത്. ഇരുമുന്നണിയുടെയും പ്രചരണങ്ങൾക്കെതിരെ 20 മുതൽ ബി.ജെ.പി സംസ്ഥാന വ്യാപകമായി പരിപാടികൾ സംഘടിപ്പിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷും പത്രസമ്മേളനത്തിൽ പങ്കെടുത്തു.