അന്തിക്കാട്: 2019 - 2020 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി പട്ടികവർഗത്തിലുള്ള വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാധിക മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിവാകരൻ വാലത്ത്, പഞ്ചായത്ത് മെമ്പർമാരായ ഷാജു മാളിയേക്കൽ, റീന ഗോപി, എ.ബി. ബാബു, കിൻസ് ബോയ് എന്നിവർ പ്രസംഗിച്ചു.