മണലൂർ: കുറുവങ്ങാട്ടിൽ ഭദ്രകാളി, ശ്രീവിഷ്ണുമായ ക്ഷേത്രോത്സവം എഴുന്നള്ളിപ്പ് ഭക്തിനിർഭരമായി. എഴുന്നള്ളിപ്പിന് നന്തിലത്ത് ഗോപാലകൃഷ്ണൻ തിടമ്പേറ്റി. മച്ചാട് രാജന്റെ നേതൃത്വത്തിൽ മേളം നടന്നു. രാവിലെ ശീവേലി എഴുന്നള്ളിപ്പ് നടന്നു. തായമ്പകയും ശ്രീശക്തി പാലക്കാടിന്റെ മയിലാട്ടവും നടന്നു. ക്ഷേത്ര ചടങ്ങുകൾക്ക് കാർത്തികേയൻ കാർമ്മികനായി. പ്രസിഡന്റ് എ.കെ. രാമൻ, ജനറൽ കൺവീനർ കെ.ഡി. സുനിൽകുമാർ, ശശി എന്നിവർ നേതൃത്വം നൽകി.