ചാവക്കാട്: ഗോവയിൽ നടന്ന രണ്ടാം ഇന്ത്യ ഓപ്പൺ നാഷണൽ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് തൃശൂർ ജില്ലയിൽ നിന്നും സ്പാറിംഗ് തായ്ക്വോണ്ടോ അക്കാഡമിയിലെ പ്രധാന അദ്ധ്യാപകൻ അടക്കം 22 പേർ. ദേശീയ മീറ്റിൽ 4 ഗോൾഡ് മെഡലും 4 സിൽവർ മെഡലും ഏഴ് ബ്രോൺസ് മെഡലും നേടി ഇവർ അക്കാഡമിക്കും കേരളത്തിനും അഭിമാനമായി.
സീനിയർ പൂംസേ വിഭാഗത്തിൽ ചീഫ് ഇൻസ്ട്രക്ടറും കോച്ചുമായ ജലാലുദ്ദീൻ, ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്‌നേഹ, ഫൈറ്റിംഗ് വിഭാഗത്തിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് ഷഹീൻ, സബ് ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് മിക്താത് എന്നിവർ ഗോൾഡ് മെഡൽ നേടുകയും സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ പി.എച്ച്. സന, ഹൃദ്യ, സ്‌നേഹ, പി.പി. കീർത്തി എന്നിവർ സിൽവർ മെഡലും, മറ്റ് ഏഴ് വിദ്യാർത്ഥികൾ ബ്രോൺസ് മെഡലും നേടിയാണ് നേട്ടം കൈ വരിച്ചത്.
നിരവധി വിദ്യാർത്ഥികളെ ദേശീയ തലത്തിൽ മെഡൽ ജേതാക്കളാക്കിയിട്ടുള്ള സ്പാറിംഗ് അക്കാഡമി വിദ്യാർത്ഥികളെയും കേരള ടീമിനെയും ജില്ലാ അസോസിയേഷൻ ഭാരവാഹികളായ മാസ്റ്റർ ജലാലുദ്ദീൻ, പി.എച്ച്. സിറാജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് കൊണ്ടുപോയത്.