ചാലക്കുടി: ഇത്തവണ ചാലക്കുടിക്കാർക്ക് ആവോളം സൂര്യഗ്രഹണം ദർശിക്കാം. ഡിസംബർ 26നുള്ള ഭാഗിക സൂര്യഗ്രഹണം നിരീക്ഷിക്കാനായി പോട്ട പനമ്പിള്ളി ഗവ. കോളജിലെ റീജ്യണൽ സയൺസ് സെന്ററിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കുകയാണ്. ഇതാദ്യമായാണ് ചാലക്കുടിയിൽ വിപുലമായ വാന നിരീക്ഷണ സംവിധാനം ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ഗ്രഹണം, ജ്യോതിഷം എന്നീ വിഷയങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി അവബോധ ക്ലാസ് നടത്തി. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സൊസൈറ്റി കോ- ഓർഡിനേറ്റർ ഡോ. പി.എസ്. ബാബു, ഡോ. പി.പി. രാജീവൻ, സയൻസ് ആൻഡ് ടെക്‌നോളജി ഡെപ്യൂട്ടി ഡയറക്ടർ റെജി ജോൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.