kda-kallettumkara-plat-fo
കല്ലേറ്റുംകര റയിൽവേ സ്റ്റേഷനിൽ പുതിയതായി നിർമിക്കുന്ന പ്ലാറ്റ്‌ഫോം.

കൊടകര: കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ നിരന്തരമായ പരാതിയെതുടർന്ന് അടിസ്ഥാന വികസനത്തിന് തുടക്കം. പുതിയ പ്‌ളാറ്റ്‌ഫോം നിർമാണത്തിനാണ് തുടക്കമായി. 80 മീറ്റർ നീളമാണ് വർദ്ധിപ്പിക്കുന്നത്. കൂടാതെ തകർന്നതും ഉയരക്കുറവുള്ളതുമായ രണ്ടാം നമ്പർ പ്‌ളാറ്റ്‌ഫോമിന്റെ ഉയരം ഒരു മീറ്ററാക്കി ഉയർത്തും.

570 മീറ്റർ നീളമുള്ള പ്‌ളാറ്റ്‌ഫോം പലയിടത്തും തകർന്നും കാടുകയറിയും കിടക്കുന്നത് യാത്രക്കാർക്ക് അപകട ഭീഷണിയാണ്. രണ്ട് ഷെൽട്ടർ മാത്രമുള്ള പ്‌ളാറ്റ്‌ഫോമിൽ രണ്ടെണ്ണം കൂടി നിർമ്മിക്കാനും പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. കളമശ്ശേരി, ചൊവ്വര, ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ പ്രവൃത്തികൾക്കാൾക്കായി 3 കോടി രൂപ വിലയിരുത്തിയിട്ടുണ്ട്. സ്റ്റേഷനിൽ മഴയും വെയിലും സഹിക്കുന്ന യാത്രക്കാരുടെ വർഷങ്ങളായുള്ള പരാതിയെ തുടർന്നാണ് വികസനപ്രവർത്തനത്തിന് തുടക്കിട്ടിരിക്കുന്നത്.