പാവറട്ടി: പൈങ്കണ്ണിയൂർ എ.എം.എൽ.പി സ്‌കൂളിൽ കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത കളിയൂഞ്ഞാലുകൾ രാത്രിിയൽ സാമൂഹിക ദ്രോഹികൾ നശിപ്പിച്ചു. സ്‌കൂൾ യു.എ.ഇ അലുംനി കമ്മിറ്റിയാണ് വലിയ തുക മുടക്കി സ്‌കൂളിൽ കളിയൂഞ്ഞാലുകൾ സ്ഥാപിച്ചത്. അടച്ചു പൂട്ടലിന്റെ വക്കിലായിരുന്ന സ്‌കൂളിനെ യു.എ.ഇ അലുംനി കമ്മിറ്റിയും മാനേജ്‌മെന്റും പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ഒത്തൊരുമയോടെ പ്രവർത്തിച്ച് നല്ല രീതിയിൽ കൊണ്ടുവരുന്നതിനിടെയാണ് ആക്രമണ സംഭവമുണ്ടായത്. മുമ്പ് പൈങ്കണ്ണിയൂർ കൾച്ചറൽ സെന്റർ സ്‌കൂളിന് നിർമിച്ച് നൽകിയ വാട്ടർ ടാങ്കും പൈപ്പും മറ്റും തകർക്കാൻ ശ്രമിച്ചിരുന്നു.