കൊടുങ്ങല്ലൂർ: ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും ദേശീയ പൗരത്വ പട്ടിക ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം മതിലകം പഞ്ചായത്ത് യോഗം പാസാക്കി. പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.വൈ. അസീസ് അവതാരകനും വി.എസ്. രവീന്ദ്രൻ അനുവാദകനുമായാണ് പ്രമേയം അവതരിപ്പിച്ചത്.