വടക്കാഞ്ചേരി: പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിനു കീഴിലുള്ള ഗ്രീൻ മൈത്രിയിൽ ക്രിസ്മസ് പുതുവത്സരത്തോട് അനുബന്ധിച്ചു നടത്തുന്ന രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിന് നാളെ തുടക്കമാകും നാളെ രാവിലെ 9.30ന് ഫെസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരീ തോമസ് നിർവഹിക്കും.

ചലച്ചിത്ര താരം രചന നാരായണൻകുട്ടി, വടക്കാഞ്ചേരി നഗരസഭാ ചെയർപെഴ്‌സൺ ശിവപ്രിയ സന്തോഷ്, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അനൂപ് കിഷോർ, സഹകരണ ജോയിന്റ് രജിസ്ട്രാർ ടി.കെ. സതീഷ് കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ പ്രതിനിധി ജ്യോതിഷ്‌കുമാർ, സിനി സുനിൽ കുമാർ തുടങ്ങിയവർ ഉദ്ഘാടന സമ്മേള ന ത്തിൽ പങ്കെടുക്കും.

സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി വിപുലമായ പദ്ധതികൾ ആവിഷ്‌കരിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഇതിനാവശ്യമായ തുണി സഞ്ചികൾ തയ്യാറായതായും ഇവിടെ നിന്നും പ്ലാസ്റ്റിക് കവറുകളിൽ വിൽക്കുന്ന ഉത്പന്നങ്ങളുടെ കവർ ഇവിടെ തന്നെ തിരിച്ചെടുക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചതായും ഭാരവാഹികളായ എം.ആർ. ഷാജൻ, കെ.ആർ. ഉദയൻ, തോമസ് തുടങ്ങിയവർ ബാങ്ക് കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.