തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തവർക്കും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്കും വന്നിരിക്കാനുള്ള സ്ഥലമാകരുത് രാജ്യസഭയെന്ന് ശശി തരൂർ എം.പി. ഇന്ത്യൻ ഭരണഘടനയുടെ 70 -ാം വാർഷികത്തോടനുബന്ധിച്ച് തൃശൂർ സെന്റ് തോമസ് കോളേജും പൂർവ വിദ്യാർത്ഥി സംഘടനയും സംയുക്തമായി സംഘടിപ്പിച്ച ഭരണഘടന കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തിൽ പ്രത്യേക നടപടിക്രമങ്ങൾ ഉണ്ടാകണം. ഇപ്പോഴത്തെ കാലഘട്ടത്തിൽ ഭരണഘടനയ്ക്കും ഭരണഘടനാ നിയമങ്ങൾക്കും അവകാശങ്ങൾക്കും ഏറെ പ്രസക്തിയുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭരണഘടനാ മൂല്യങ്ങൾ നിലനിൽക്കണം.
ഭരണഘടനയെ കുറിച്ച് ജനങ്ങൾ ബോധവാന്മാരാകേണ്ടതുണ്ട്. ഭരണഘടനയ്ക്ക് വിധേയമായി ഭാവി തലമുറ പ്രവർത്തിക്കണമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനായി. അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എൽ. ജോയ്, പി.എം. തോമസ്, ഫാ. വർഗീസ് കുത്തൂർ, സി.എ. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു...