accident-mala
മാളയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുണ്ടായ അപകടം

മാള: മാളയിൽ നിയന്ത്രണം വിട്ട കാർ രണ്ട് സ്‌കൂട്ടറുകളിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. കൊടുങ്ങല്ലൂർ ചന്തപ്പുര സ്വദേശി പീടികപ്പറമ്പിൽ ജിബിൻ (27) ഒപ്പം യാത്ര ചെയ്തിരുന്ന വൈപ്പിൽ സ്വദേശിനി ഹരിത എന്നിവർക്കാണ് ഗുരുതരമല്ലാത്ത പരിക്കുള്ളതെന്ന് മാളയിലെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു. ഇവരുടെ സ്‌കൂട്ടറിൽ ഇടിച്ച ശേഷം ലോട്ടറി വിൽപ്പനക്കാരന്റെ ലൂണ വണ്ടിയിലും ഇടിക്കുകയായിരുന്നു. ലോട്ടറി വിൽപ്പനക്കാരനായ ചെങ്ങമനാട് പൊയ്ക്കാട്ടുശേരി സ്വദേശി കോക്കാംപാടത്ത് ജഗദീഷിനാണ് പരിക്കേറ്റത്. കാലിൽ ഗുരുതര പരിക്കേറ്റ ഇയാളെ ചാലക്കുടിയിലെ സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.