ചാലക്കുടി: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിന് ട്രാഫിക്ക് കമ്മിറ്റി ഒരുക്കുന്ന പ്രത്യേക സംവിധാനം ശനിയാഴ്ച മുതൽ നിലവിൽ വരും. ശനിയാഴ്ച രാവിലെ ഇതുസംബന്ധിച്ച് മൈക്ക് പ്രചരണം നടത്തുമെന്ന് എസ്.ഐ ബി.കെ. അരുൺ അറിയിച്ചു.