കാടുകുറ്റി: പഞ്ചായത്തിലെ വികസന മുരടിപ്പ്, പ്രസിഡന്റിന്റെ അശ്ലീല പ്രചരണം എന്നിവയ്ക്കെതിരെ സി.പി.എം കാടുകുറ്റി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. തുടർന്ന് ബഹുജന ധർണ്ണയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ. സുമേഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. കാടുകുറ്റി പഞ്ചായത്ത് അംഗം എം.ഐ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ചാലക്കുടി ഏരിയാ കമ്മിറ്റി അംഗം ഇ.സി. സുരേഷ്, ലോക്കൽ സെക്രട്ടറി പി.വി. ഷാജൻ മാസ്റ്റർ, പി.സി. ശശി, സി.കെ.രാംദാസ്, പി.ആർ. ഭാസ്‌കരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. കൊരട്ടി സബ് ഇൻസ്‌പെക്ടർ സിദ്ദിഖ് അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിൽ പൊലീസ് പഞ്ചായത്തിന് അടുത്ത് വച്ച് മാർച്ച് തടഞ്ഞു.