തൃപ്രയാർ: ദേശീയ സ്കൂൾ കായികമേളയിൽ മെഡൽ ജേതാവായ ആൻസി സോജൻ, പി.എ. അതുല്യ, കോച്ച് കണ്ണൻ മാസ്റ്റർ എന്നിവരെ നാട്ടിക പൗരാവലി ആദരിച്ചു. നാട്ടിക ഫിഷറീസ് സ്കൂൾ അങ്കണത്തിൽ ചേർന്ന സ്വീകരണയോഗം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷയായി. സ്കൂൾ പി.ടി.എ ഒരു പവൻ സ്വർണ്ണവും തളിക്കുളം ബ്‌ളോക്ക് പഞ്ചായത്ത് കാഷ് അവാർഡും നൽകി ആൻസോ സോജനെ ആദരിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച പി.എ. അതുല്യ, കോച്ച് കണ്ണൻ മാസ്റ്റർ എന്നിവരെയും ആദരിച്ചു. തളിക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആർ. സുഭാഷിണി, പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, കെ.കെ. ധർമ്മപാലൻ മാസ്റ്റർ, ഗീത മണികണഠൻ, പ്രധാനദ്ധ്യാപിക അനിത, യു.കെ. ഗോപാലൻ എന്നിവർ സംസാരിച്ചു.