തൃശൂർ: പടിഞ്ഞാറെക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട പ്രതികളിൽ അഞ്ചാമത്തെയാളും പിടിയിൽ. അരൂർ എഴുപുന്ന തെക്കേവീട്ടിൽ വിഷ്ണു എന്ന കണ്ണൻ (28) ആണ് പിടിയിലായത്. ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.

ഇന്നലെ എറണാകുളം പുതുവെപ്പ് വെളുത്തേടത്ത് വീട്ടിൽ നിഖിൽ എന്ന് വിളിക്കുന്ന ആന്റണിയെ പിടികൂടിയിരുന്നു. ജീവനക്കാരെ ആക്രമിച്ച് ഏഴ് പേരാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് ഇവർ രക്ഷപ്പെടുകയായിരുന്നു. വെസ്റ്റ് പൊലീസ് ആണ് പ്രതികളെ പിടികൂടിയത് .