mala-chaal
മാളച്ചാൽ ശുചീകരിക്കുന്നു

മാള: മാലിന്യക്കലവറയായ മാളച്ചാൽ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ശുചീകരിച്ചു. പായലും ചണ്ടിയും മൂടിക്കിടന്ന ചാലിൽ മാലിന്യവും നിറഞ്ഞിരുന്നു. പ്രളയകാലത്ത് പുഴ ഒഴുകിയെത്തി ചാലിനെ സ്വാഭാവിക ശുചീകരണം നടത്തിയിരുന്നു.

എന്നാൽ തുടർന്നുള്ള നാളുകളിൽ മാലിന്യത്തിന്റെ കേന്ദ്രമായി മാറുകയായിരുന്നു. ഹരിത കേരളം പദ്ധതിയിൽ മാള പഞ്ചായത്ത് ഏറ്റെടുത്ത പദ്ധതിയാണ് ചാൽ ശുചീകരണം. കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ജനപ്രതിനിധികൾ, ഇതര പൊതുപ്രവർത്തകർ തുടങ്ങിയവർ ശുചികരണ പ്രവർത്തനത്തിൽ പങ്കെടുത്തു. വി.ആർ സുനിൽ കുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.