മാള: ആശുപത്രിയിൽ ചികിത്സയിലിരുന്ന അച്ഛനൊപ്പം രാത്രിയിൽ കൂട്ടിനുണ്ടായിരുന്ന 13 കാരിയെ കയറിപ്പിടിച്ച മദ്ധ്യവയസ്‌കനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മണലിക്കാട് സ്വദേശി എടാട്ടൂക്കാരൻ ജെയിംസിനെയാണ് (54) മാള എസ്.ഐ. എം.വി ദാസൻ അറസ്റ്റ് ചെയ്തത്. മാള കെ. കരുണാകരൻ സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. പുരുഷന്മാരുടെ വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അച്ഛന് രാത്രിയിൽ കൂട്ടിനായി നിന്ന പെൺകുട്ടിയെ പുലർച്ചെയാണ് ജെയിംസ് കയറിപ്പിടിച്ചതെന്ന് പറയുന്നു. ഡോക്ടർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് നടപടി ഉണ്ടായത്.