മാള: അന്നമനട വിവേകോദയം വിദ്യാമന്ദിർ വിദ്യാലയം വാർഷികാഘോഷം സിനിമാനടി അംബിക മോഹനൻ ഉദ്ഘാടനം ചെയ്തു. ക്ഷേമ ട്രസ്റ്റ് ചെയർമാൻ അന്നമനട ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. വി.ബി ഷിബു, കെ.കെ രവി നമ്പൂതിരി, ശ്രീകാന്ത് ഗുരുപദം, കാളത്തിമേയ്ക്കാട് പരമേശ്വരൻ നമ്പൂതിരി, രഘുനാഥ്, ഷീന രഘുനാഥ്, എ.സി ശ്രീധരൻ, ടി.എസ് ദിലീപൻ, ടി.പി. ഷിബു, മായ വിജു, ടി.എസ് കാർത്തിക എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിലുള്ളവരെ ആദരിച്ചു. മത്സര വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.