കൊടുങ്ങല്ലൂർ: പൗരത്വ ബില്ലിന് എതിരെയുള്ള പ്രക്ഷോഭത്തിൽ കേരളീയ സമൂഹം ഇനിയും മുഴുവനായും ഉണർന്നിട്ടില്ലെന്നാണ് ഇന്നലെ കോഴിക്കോട് നിന്നും കൊടുങ്ങല്ലൂർ വരെയുള്ള യാത്രയിൽ തനിക്ക് ബോദ്ധ്യപ്പെട്ടതെന്ന് കെ.ഇ.എൻ. കുഞ്ഞഹമദ് പറഞ്ഞു. പൊലീസ് മൈതാനിയിൽ ആരംഭിച്ച ലിഖിതം മുസരിസ് അന്താരാഷ്ട്ര പുസ്തക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വധിക്കപ്പെടുക എന്നത് കൃത്യമായിത്തന്നെ ഇല്ലായ്മ ചെയ്യലും ഭുമിയിൽ നിന്നുള്ള നിരാകരണമാണ്. അതുപോലെ പൗരത്വ നിരാസം ദേശരാഷ്ട്രത്തെ സംബന്ധിച്ചേടത്തോളം ഒരാളോ, അല്ലെങ്കിൽ സമൂഹമോ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനേക്കാൾ ഭയാനകവും ക്രൂരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.കെ അബീദലി അദ്ധ്യക്ഷനായി. പി.കെ ചന്ദ്രശേഖരൻ, അമ്പാടി വേണു, പി.എം നൗഷാദ്, നൗഷാദ് കൈതവളപ്പിൽ, കെ. ശിവകുമാർ, ടി.കെ രമേഷ് ബാബു, ഇ.ജി സുരേന്ദ്രൻ, വി. മനോജ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ആർ ജൈത്രൻ സ്വാഗതവും കൺവീനർ അഡ്വ. അഷറഫ് സാബാൻ നന്ദിയും പറഞ്ഞു. തുടർന്ന് ചാവക്കാട് മേഘമൽഹാർ അവതരിപ്പിച്ച 'ഗസൽ സന്ധ്യ' അരങ്ങേറി. ഡിസം. 30 വരെ പുസ്തകോത്സവം നീണ്ടുനിൽക്കും...