ചാലക്കുടി: കൂടപ്പുഴ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവത്തിന്റെ ഭാഗമായി തണ്ടിക വരവ് നടന്നു. വിവിധ കരകളിൽ നിന്നും ആരംഭിച്ച തണ്ടിക പുറപ്പാട് താളമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി. മേൽശാന്തി കെ. ബാബുലാൽ, പ്രസിഡന്റ് കെ.എ. ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്ന് തണ്ടിക സമർപ്പണം ഏറ്റുവാങ്ങി. വെട്ടുകടവ് ഭാഗത്തു നിന്നും ഇതാദ്യമായി ആർഭാടമായാണ് തണ്ടിക പുറപ്പെട്ടത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ സന്നിഹിതനായിരുന്നു. മഹോത്സവ ദിനത്തിലെ അമൃജ ഭോജനത്തിനുള്ള വിഭവങ്ങളാണ് അമ്മമാരുടെ നേതൃത്വത്തിൽ ശേഖരിച്ച് ഭഗവത് സന്നിദ്ധിയിൽ എത്തിച്ചത്. 25നാണ് കാവടി മഹോത്സവം.