തൃപ്രയാർ : ഹെൽത്തി കേരളയുടെ ഭാഗമായി നാട്ടിക പഞ്ചായത്ത് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ലൈസൻസ്, ഹെൽത്ത് കാർഡ് എന്നിവയില്ലാതെ പ്രവർത്തിച്ചിരുന്ന നാട്ടികയിലെ അബ്ദുൾ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള നറുനീണ്ടി സർബത്ത് എന്ന സ്ഥാപനം അടച്ചു പൂട്ടി. 12 ഹോട്ടലുകൾ, ഏഴ് കൂൾ ബാറുകൾ എന്നിവയിലും പരിശോധന നടന്നു. ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധിക്ക്, ഹെൽത്ത് ഇൻസ്പെക്ടർ സരേഷ് ശങ്കർ എന്നിവർ നേതൃത്വം നൽകി..