കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം പാമ്പൂരി കുഞ്ഞിക്കോരൻ മകൻ അജയഘോഷ് (55) നിര്യാതനായി. സി.പി.എം പെരുമ്പടപ്പ് ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ ചെന്ത്രാപ്പിന്നി വില്ലേജ് കമ്മറ്റി പ്രസിഡന്റ്, കണ്ണംപുള്ളിപ്പുറം ശ്രീനാരായണ ലൈബ്രറി സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഉദയ (എടത്തിരുത്തി മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ). മക്കൾ: അഞ്ജു, ആഘോഷ് (ഇരുവരും വിദ്യാർത്ഥികൾ). സംസ്‌കാരം പിന്നീട് വീട്ടുവളപ്പിൽ.