ayyappan-
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ വാർഷിക പഠന ശിബിരം കുറ്റുമുക്ക് സാന്ദിപനി വിദ്യാലയത്തിൽ ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ വൈസ് പ്രസിഡൻ്റ് സ്വാമി അയ്യപ്പ ദാസ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ വാർഷിക പഠന ശിബിരത്തിന് തുടക്കമായി. ഏഴ് ദിവസം നീണ്ട ശിബിരം കുറ്റുമുക്ക് സാന്ദീപനി വിദ്യാലയത്തിൽ ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ വൈസ് പ്രസിഡൻ്റ് സ്വാമി അയ്യപ്പ ദാസ് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ സനാതനമൂല്യം വളർത്താൻ അമ്മമാർ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ. പി.സി കൃഷ്ണവർമ്മ രാജ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. നാരായണൻകുട്ടി, സി.കെ കുഞ്ഞ്, ടി.യു മോഹനൻ, എ.ഒ ജഗന്നിവാസൻ എന്നിവർ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള നൂറിലേറെ പ്രതിനിധികളാണ് ശിബിരത്തിൽ പങ്കെടുക്കുന്നത്. താന്ത്രികവും ആദ്ധ്യാത്മികവും സംഘടനാപരവുമായ വിവിധ വിഷയങ്ങളിൽ അറിവ് പകരുന്ന ശിബിരത്തിൽ യോഗയും ഉപാസനയും പഠിപ്പിക്കും. ഉണ്ണികൃഷ്ണൻ കോലഴി, ഡോ.കാരുമാത്ര വിജയൻ തന്ത്രി, എം.ടി വിശ്വനാഥൻ, ഡോ. ശ്രീനാഥ് കാര്യാട്ട്, ആചാര്യ എൽ. ഗിരീഷ് കുമാർ, ഡോ.എൻ. ഗോപാലകൃഷ്ണൻ, ഡോ. ശ്രീകൃഷ്ണൻ തുടങ്ങിയവർ ക്ളാസെടുക്കും. എം. മോഹനനാണ് ശിബിരാധികാരി...