മാള: സമൂഹത്തിന്റെ ജീർണ്ണത ഏറ്റേടുക്കേണ്ടി വരുന്നത് സ്ത്രീ സമൂഹമാണെന്ന് കേരള പുലയർ മഹിളാ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സുനന്ദ രാജൻ അഭിപ്രായപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രങ്ങൾക്കെതിരെ ജനുവരി ഒന്നിന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ ആയിരങ്ങൾ പങ്കെടുക്കുന്ന സ്ത്രീ കൂട്ടായ്മ വിളിച്ച് ചേർക്കുമെന്നും സുനന്ദ രാജൻ പറഞ്ഞു.
കേരള പുലയർ മഹിളാ ഫെഡറേഷൻ ജില്ലാ നേതൃസംഗമം മാളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് നിർമ്മല മാധവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷീജാ രാജു റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ അജയഘോഷ്, ശാന്ത ഗോപാലൻ, ജില്ലാ ഖജാൻജി പി.എ രവി, രജനി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. പ്രിയ സജി സ്വാഗതവും ബിന്ദു വേണു നന്ദിയും പറഞ്ഞു.