വാടാനപ്പിള്ളി: വാടാനപ്പിള്ളി സർവീസ് സഹകരണ ബാങ്ക് നൂറാം വാർഷികാഘോഷം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽദാനവും മന്ത്രി നിർവഹിച്ചു. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
മുറ്റത്തെ മുല്ല വായ്പാ പദ്ധതി പി.എം അഹമ്മദ് വിതരണം ചെയ്തു. തളിക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആർ സുഭാഷിണി, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ എന്നിവർ മുഖ്യാതിഥികളായി. റിസ്ക് ഫണ്ട് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംഞ്ചേരി നിർവഹിച്ചു. ഷക്കീല ഉസ്മാൻ, കെ.കെ സത്യഭാമ, ശാരദ പരമേശ്വരൻ, കെ.എ വിശ്വംഭരൻ, ബാങ്ക് പ്രസിഡന്റ് പ്രൊഫ. എം.വി മധു, സെക്രട്ടറി എം.ബി ബിജു എന്നിവർ സംസാരിച്ചു...