കൊടുങ്ങല്ലൂർ: യൂണിവേഴ്‌സൽ റെക്കാഡ് ഫോറത്തിന്റെ ദേശീയ റെക്കാഡ് നേടിയ ഡാവിഞ്ചി സുരേഷിനെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ എക്‌സോട്ടിക് ഡ്രീംസ് ആദരിച്ചു. ആദരവിന്റെ ഭാഗമായി ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ, ഡാവിഞ്ചി സുരേഷിനെ പൊന്നാടയണിയിച്ചു. കഴിഞ്ഞ എട്ടുവർഷമായി ഫേസ് ബുക്കിൽ സജീവമായി പ്രവർത്തിക്കുന്ന സ്വദേശത്തും വിദേശത്തുമുള്ള അമ്പതോളം കലാകാരന്മാരുടെ കൂട്ടായ്മയാണ് ഈ സംഘടന. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ പങ്കജാക്ഷൻ ആശംസയും കലേഷ് പൊന്നപ്പൻ നന്ദിയും പറഞ്ഞു. കഴിഞ്ഞ ദീപാവലിക്ക് ആയിരത്തി അഞ്ഞൂറ് ദീപങ്ങൾ ഉപയോഗിച്ച് നൂറ്റിയിരുപതടി വലുപ്പത്തിൽ ഗാന്ധിജിയുടെ ദീപ ചിത്രം തീർത്താണ് ഡാവിഞ്ചി സുരേഷ് റെക്കാഡ് കരസ്ഥമാക്കിയത്.