കൊടുങ്ങല്ലൂർ: കാലിത്തീറ്റയ്ക്ക് വില വർദ്ധിപ്പിച്ച മിൽമയുടെ നടപടി പിൻവലിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ കയ്പമംഗലം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ശ്രീനാരായണപുരം വ്യാപാരഭവനിൽ സംഘടിപ്പിച്ച സമ്മേളനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ഡി. സുരേഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എം.ആർ. ജോഷി രക്തസാക്ഷി പ്രമേയവും പി.കെ. രാജീവ് അനുശോചന പ്രമേയവും എൻ.ബി. ഷാജി പ്രമേയവും അവതരിപ്പിച്ചു. പി.സി. രാജീവ്, കെ. ബാബു, കെ.പി. പുഷ്പൻ, പി.സി. ഷാജി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സ്വർണ്ണം ഈടില്ലാതെ കുറഞ്ഞ പലിശക്ക് കാർഷിക വായ്പ ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.കെ. സുധീഷ്, അസിസ്റ്റന്റ് സെക്രട്ടറി ടി.പി. രഘുനാഥ്, അഡ്വ. എ.ഡി. സുദർശനൻ, പി.വി. മോഹനൻ, കെ.എസ്.ജയ, ബി.എ. ഗോപി, വി.എ. കൊച്ചുമൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എം.ഡി. സുരേഷ് മാസ്റ്റർ (പ്രസിഡന്റ്)​,​ വി.എ. കൊച്ചുമൊയ്തീൻ (സെക്രട്ടറി)​,​ പി.സി. രാജീവ് (ജോയിന്റ് സെക്രട്ടറി)​ എൻ.ബി. ഷാജി (വൈസ് പ്രസിഡന്റ്)​ എന്നിവരെ തിരഞ്ഞെടുത്തു.