തൃപ്രയാർ : സ്വാതന്ത്ര്യ സമരസേനാനിയും ആദ്യകാല കോൺഗ്രസ് നേതാവും സാമൂഹിക, സാംസ്കാരിക, രംഗത്തെ പ്രമുഖനുമായ പരേതനായ ചിറയത്ത് കോന്നൻ വൈദ്യരുടെ മകൻ സി.കെ. ഗംഗാധരൻ വൈദ്യർ എന്ന സി.കെ.ജി വൈദ്യർ (93) നിര്യാതനായി. ഭാര്യ: പരേതയായ ടി.കെ. ലക്ഷ്മി. മക്കൾ: ബീന (റിട്ട അദ്ധ്യാപിക, എസ്.എൻ കോളേജ് നാട്ടിക), സി.ജി. അജിത് കുമാർ (നാട്ടിക പഞ്ചായത്തംഗം), ദേവദത്തൻ (സീനിയർ മാനേജർ, സീമെൻസ് കുവൈത്ത്), റീന (ബിസിനസ് , ഗോവ). മരുമക്കൾ: യു.കെ. സുഗതൻ (റിട്ട എൻജിനിയർ കേന്ദ്ര പൊതുമരാമത്ത് വകുപ്പ്), ഷീല, പരേതനായ അജിത്ത്, പരേതയായ ഷേബ.