കയ്പമംഗലം: മതിലകം സെന്റ് ജോസഫ്‌സ് ലാറ്റിൻ ചർച്ച് സംഘടിപ്പിക്കുന്ന മുസിരിസ് ക്രിസ്മസ് കാർണിവലിന് തുടക്കമായി. മതിലകം സെന്റ് ജോസഫ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ 28 വരെയാണ് കാർണിവൽ നടക്കുക. കോട്ടപ്പുറം രൂപത മെത്രാൻ ഡോ.ജോസഫ് കാരിക്കശേരി കാർണിവൽ ഉദ്ഘാടനം ചെയ്തു. ഫാ.ജോഷി കല്ലറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, ഫാ. ആന്റണി ഇലഞ്ഞിക്കൽ, ജോജോ മനക്കിൽ, സിസ്റ്റർ മനീഷ, ജോസി കോണത്ത്, അനി റോയ്, ജൻസൺ തടത്തിൽ, ഫിലിപ്പ് ഓളാട്ടുപുറം എന്നിവർ സംസാരിച്ചു.