mammiyoor-koodiyaatam
മമ്മിയൂർ ക്ഷേത്രത്തിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തോടനുബന്ധിച്ചുള്ള സെമിനാർ കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂർ: കൂടിയാട്ടത്തിന്റെ രംഗാവതരണ സാദ്ധ്യതകൾ പുതിയ തലമുറ തിരിച്ചറിയണമെന്ന് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ. മമ്മിയൂർ ക്ഷേത്രത്തിൽ നടക്കുന്ന കൂടിയാട്ട മഹോത്സവത്തോട് അനുബന്ധിച്ചുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലാമണ്ഡലം മുൻ വൈസ്ചാൻസലർ ഡോ. കെ.ജി. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. പ്രകാശ് ചടങ്ങിൽ അദ്ധ്യക്ഷയായി. ട്രസ്റ്റീ ബോർഡ് മെമ്പർമാരായ വി.പി. ആനന്ദൻ, കെ.കെ. ഗോവിന്ദദാസ്, മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസിസ്റ്റന്റ് കമ്മിഷണർ എം.വി. സദാശിവൻ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് നടന്ന സെമിനാറിൽ ഡോ. സി.കെ. ജയന്തി, ഡോ. ജി. ഇന്ദു, ഡോ. കെ.വി. വാസുദേവൻ, ഡോ. കെ.ബി. രാജാനന്ദ്, ഡോ. അപർണ്ണ നങ്ങ്യാർ, കലാമണ്ഡലം രതീഷ് ഭാസ്, കലാമണ്ഡലം സിന്ധു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.