കയ്പമംഗലം: മത്സ്യ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. കയ്പമംഗലം ഡോക്ടർപടി പള്ളത്ത് നന്ദനൻ മകൻ നവീൻ (47) ആണ് മരിച്ചത്. മത്സ്യതൊഴിലാളിയായ നവീൻ വീട്ടിൽ പുലർച്ചെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഇരിങ്ങാലകുട സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതാവ് : സേതുലക്ഷ്മി. ഭാര്യ: സിന്ധു. മക്കൾ: നിള, ബാല, ഭദ്ര. സംസ്‌കാരം നടത്തി.