കൊടുങ്ങല്ലൂർ: വികലാംഗ അസോസിയേഷൻ ഒഫ് ഇന്ത്യ കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റിയുടെയും, കോട്ടപ്പുറം കിഡ്സിന്റെയും ആഭിമുഖ്യത്തിൽ ഭിന്നശേഷി ക്കാർക്കുള്ള ചികിത്സാ സഹായ വിതരണവും വാർഷിക സമ്മേളനവും ഓഫീസ് ഉദ്ഘാടനവും നടന്നു. താലൂക്ക് പ്രസിഡന്റ് പി.എം. മജീദിന്റെ അദ്ധ്യക്ഷതയിൽ അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ.പോൾ തോമസ് കളത്തിൽ ചികിത്സാ സഹായ വിതരണം നിർവഹിച്ചു. കോട്ടപ്പുറം രൂപതാ ബിഷപ്പ് ഡോ.ജോസഫ് കാരിക്കാശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, കെ.കെ. അബീദലി, ടി.എം. നാസർ, വി.ജി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.